നമ്മുടെ നാട്ടിലെ ഷാപ്പിൽ കിട്ടുന്ന കറികൾക്കെലാം ഒരു പ്രതിയെക ടേസ്റ്റ് അല്ലെ … ഷാപ്പിലെ ഏറ്റവും ഡിമാന്റുള്ള സാധനം ആണ് താറാവ് റോസ്റ്റ്. ഷാപ്പിൽ പോയി താറാവ് കഴിക്കാൻ കഴിയാത്തവർ ഇത് ഒന്നു ഉണ്ടാക്കി നോക്കികൊള്ളൂ നല്ല അസ്സൽ താറാവ് ഇത് കള്ളിന്റെ കൂടെ മാത്രമല്ല നല്ല അപ്പത്തിന്റെ കൂടെയും ചോറിന്റെയും ചപ്പാത്തിന്റെ കൂടെയൊക്കെ നല്ല അടിപൊളിയായി കഴിക്കാൻ പറ്റും. അപ്പൊ ഇനി കഥപറച്ചിൽ നിർത്തീട്ട് കാര്യം പറയാം ല്ലേ ..

ചേരുവകൾ

താറാവ് – 1 സ്തനം
ചെറിയ ഉള്ളി – 100 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി – 10 ഗ്രാം വീതം
കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മല്ലിപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 നുള്ള്
കശുവണ്ടി – 2 പകുതി
ഉണക്കമുന്തിരി – 6 എണ്ണം
തേങ്ങാപ്പാൽ – 50 മില്ലി
വെളിച്ചെണ്ണ – ഒരു ഡാഷ്
കറിവേപ്പില – 1 തണ്ട്
ചെറി തക്കാളി – 3 എണ്ണം
ഉപ്പ് –

താറാവ് നന്നായി വൃത്തിയാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മഞ്ഞൾപ്പൊടിയും ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക ശേഷം താറാവ് നന്നായി തിളപ്പിച്ച് മാറ്റി വയ്ക്കുക എന്നിട്ട് അടിവശം കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞ സവാള, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. അത് ഒരു സ്വർണ്ണ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കശുവണ്ടി, ഉണക്കമുന്തിരി, എന്നിവ ചേർക്കുക. ഇത് എല്ലാം ന്ന ഒന്ന് വെന്തു വരുന്നതുവരെ വേവിക്കുക.ശേഷം നമ്മൾ വേവിച്ച താറാവ് ബ്രെസ്റ്റ് ചേർക്കുക ഇത് നന്നായി നന്നായി വഴറ്റുക. കുറച്ചു സമയം കഴിഞ്ഞു ഇതിലേക്ക് തേങ്ങാപ്പാലും ഉപ്പും ചേർത്ത് കൊടുക്കുക ശേഷം ചെറി തക്കാളി ഉപയോഗിച്ച് അലങ്കരിക്കുക….നല്ല താറാവ് റോസ്റ്റ് റെഡി ഞാൻ ഷാപ്പിലെ താറാവിന്റെ രുചി മഹിമ കേട്ടാണ് ഒരിക്കൽ തൃശ്ശൂർ പോയപ്പോ ഒന്നുനോക്കാതെ ഷാപ്പിൽ കേറി താറാവിനെ തട്ടുന്നത്..പോയത് വെറുതെ ആയില്ല നല്ല അടിപൊളി താറാവ് റോസ്റ്റ് ആണ് അന്ന് ഷാപ്പിൽനിന്നു കിട്ടിയത് …

LEAVE A REPLY

Please enter your comment!
Please enter your name here