നമ്മൾ മലയാളികളുടെ പാരമ്പരഗത ഭക്ഷണമാണ് കപ്പ .പണ്ടുമുതലേ നമ്മൾ കൃഷി ചെയ്തുപോന്നതും അന്നത്തെ കാലത്തെ വിശപ്പിനെ അടക്കിയിരുന്നതും നമ്മടെ കപ്പ ആണ് .അന്നൊക്കെ വെറുതെ പുഴുങ്ങി കഴിച്ചിരുന്ന കപ്പ കാലം മാറിയപ്പോ പുതിയ രുചിക്കൂട്ടുമായി നമ്മളെ തേടി വന്നിരിക്കുന്നു ദാറ്റ് ഈസ് “കപ്പ ബിരിയാണി. ഇത് നമ്മുക്ക് ചിക്കൻ , ബീഫ്,പോർക്ക് തുടങ്ങിയ ഏത് ഇറച്ചിടെ കൂടെയും ഉണ്ടാക്കാവുന്ന ഒരു ഐറ്റംആണ് ഞാൻ ഇന്ന് ചിക്കൻ ആണ് ഇത് ഉണ്ടാക്കാൻ ആയിട്ട് തിരഞ്ഞെടുത്തിരിക്കുന്നത്… “ഒരുവിധം എല്ലാവര്ക്കും പരിചയമുള്ള കപ്പ ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്ന് ഒന്ന് നോക്കാം ..

ചേരുവകൾ

മരച്ചീനി – 1 കിലോ
പച്ചമുളക് – 4
കറി ഇലകൾ – 2 വള്ളി
വെളിച്ചെണ്ണ – 100 ഗ്രാം
കടുക് – അല്പം
തേങ്ങ പേസ്റ്റ് (വറുത്തത്) – 50 ഗ്രാം
ചിക്കൻ – 250 ഗ്രാം
വെളുത്തുള്ളി – 25 ഗ്രാം
ഇഞ്ചി – 25 ഗ്രാ
ചെറിയ ഉള്ളി – 100 ഗ്രാം
മല്ലിപൊടി – 1 1/2 ടീസ്പൂൺ.
മഞ്ഞൾപ്പൊടി – 1 1/2 ടീസ്പൂൺ.
ചുവന്ന മുളക് പൊടി – 1 1/2 ടീസ്പൂൺ.
മല്ലിയില (അരിഞ്ഞത്) – ആസ്വദിക്കാൻ
ഉപ്പ് – 100 മില്ലി
ഗരം മസാല – കുറച്ച്

 

മരച്ചീനി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക. മരച്ചീനി കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും കൂടെ നമ്മൾ എടുത്തുവച്ച ഇലയും ചേർക്കുക ഇത് നിങ്ങള്ക്ക് ഇഷ്ട്ടപെട്ട ഏതു ഇലയുംചേർക്കാ.. കുക്കറിൽ വേവിച്ചാൽ ഇത് പെട്ടന്ന് വെന്തു കിട്ടുന്നു. വേവിച്ച കപ്പ നമ്മുക്ക് കുറച്ചു നേരം മാറ്റിവെക്കാം ഈ സമയം നമ്മൾ ചിക്കൻ റെഡി ആകണം അതിനു എണ്ണ ചൂടാക്കി അതിലേക്ക് കടുകും , കറിവേപ്പില, പച്ചമുളക്, ചെറിയ സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക മുളകുപൊടി,മല്ലിപൊടി,മഞ്ഞൾപൊടി,ആവിശ്യസത്തിനു ഉപ്പ് കൂടെ ഗരം മസാലയും ചേർത്ത് ചിക്കനും കൂടെ ഇട്ടു നന്നായി മിക്സ് ചെയ്തു വേവിക്കുക . ശേഷം, മസാലയിൽ വേവിച്ച മരച്ചീനി സിക്കൺ മസാലയും കൂടെ ചേർത്ത നന്നായി രണ്ടും മിക്സ് ചെയ്തു ഇത്തിരി കറിവേപ്പിലയും മല്ലി ഇലയും കൂടെ ചേർത്താൽ നല്ല അസ്സൽ കപ്പ ബിരിയാണി റെഡി .

നല്ല നാടൻ കപ്പ കൊണ്ടാണെന്നു നമ്മൾ ഈ ബിരിയാണി ഉണ്ടാക്കുന്നതെങ്കിൽ നല്ല എരിവൊക്കെ ചേർത്ത് കൂട്ടിനു നല്ല ഒരു കട്ടനും കൂടെ ഉണ്ടെങ്കിൽ ആഹാ ..

LEAVE A REPLY

Please enter your comment!
Please enter your name here